നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Thursday 30 August 2012

തെറ്റിദ്ധരിക്കപ്പെട്ട വിജയം



തെറ്റിദ്ധ രിക്കപ്പെട്ട വിജയം


                             ഉപഭോക വസ്തുക്കളോടുള്ള മനുഷ്യന്‍റെ അതിഭ്രമം മാനുഷിക ജീവിതത്തിന്‍റെ പരമമായ ലക്ഷ്യത്തോടുള്ള പുറംതിരിഞ്ഞു നില്‍ക്കലാണ് . ഉപഭോകവസ്തുക്കള്‍ സ്വായത്തമാക്കലും അതുപയോഗിച്ച്‌ സുകലോലുപതയില്‍ ആറാടലുമാണ് ജീവിത വിജയമെന്നു നാം തെറ്റിദ്ധരിച്ചിരിക്കുന്നു. ഈ ചിന്താഗതിയില്‍ പലപ്പോഴും മൂല്യങ്ങള്‍ക്ക് രണ്ടാം  സ്ഥാനമാണ് . വിജയത്തിനാണിവിടെ മികവ്. ചിലപ്പോഴൊക്കെ ഇത്തരം വിജയത്തിനുതകുന്ന തെറ്റായ മൂല്യങ്ങളും ഇതിന്‍റെ വിതരണക്കാര്‍ സൃഷ്ട്ടിക്കാറുണ്ട്.  ഇവകളെ പലപ്പോഴും നിയന്ത്രിക്കപ്പെടുന്നത് മുതലാളിത്തത്തിന്‍റെ പാശം ചേരുന്ന വന്‍കിട മുതലാളിമാരാണ്.
                       
                                          മേല്‍ പറഞ്ഞ വ്യവസ്ഥിതിയില്‍ വന്‍കിട മുതലാളിമാരും കുത്തക കമ്പനികളും പുതിയ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും മൂല്യങ്ങള്‍ക്ക് അടിവരയിട്ട വിജയത്തെ കുറിച്ച് മാത്രമാണ് നമ്മോട് സംസാരിക്കുന്നത്. ഈ മത്സരാധിഷ്ഠിത വിജയത്തില്‍ പരിശ്രമത്തെക്കാള്‍ എത്തിപ്പിടിക്കാന്‍ ശ്രമം നടക്കുന്നു. ഈ കപട വിജയഗാഥയിലെ പ്രയാണത്തില്‍ മൂല്യങ്ങള്‍ക്ക് സ്ഥാനം ചവറ്റുകൊട്ടയില്‍. വഞ്ചനയിലൂടെ ആരെയും ചവിട്ടിതാഴ്ത്താം .... തരം താഴ്ത്താം ... ഭൂമിയില്‍ നിന്നുതന്നെ ഉന്മൂലനം ചെയ്യാം. വിജയം അത് മാത്രം ലക്ഷ്യം. ഇങ്ങനെ ജീവിതവിജയം എത്തിപിടിക്കാനുള്ള അതി വെപ്രാളത്തില്‍ വസ്തുക്കള്‍,സൃഷ്ട്ടികള്‍, നമ്മെ നിയന്ത്രിച്ചു തുടങ്ങും. പതുക്കെ പതുക്കെ അവകള്‍ നമുക്കുമേല്‍ ആതിപത്യത്തിന്‍റെ ശ്രീകോവില്‍ തീര്‍ക്കും. നല്ല ഉയര്‍ന്ന ജോലി , വീട്, സാമ്പത്തീക ഭദ്രത, ഇവയാണ് ഇന്ന് വിജയത്തിന്‍റെ നിര്‍വ്വചനത്തില്‍ രേഖപ്പെടുത്തപെട്ടിരിക്കുന്നത്. ഈ വിജയ സാക്ഷാത്കാരത്തിന്‍റെ ഗോദയില്‍ ചവിട്ടിമേതിക്കപെട്ട മൂല്യങ്ങള്‍ക്ക് മുകളില്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് പണം വാരിക്കൂട്ടി എന്തിനേയും വിലകൊടുത്തു വാങ്ങുമ്പോള്‍ നാം സത്യത്തില്‍ വിജയത്തിനുപകരം പരാജയം വില കൊടുത്ത് വാങ്ങുകയാണ്. 




                               നല്ലൊരു വീട് വെച്ചാല്‍ എല്ലാം ആയെന്നു ധരിക്കുന്നവന് തെറ്റി. പണം കൊടുത്ത് സര്‍വ്വ സൗകര്യങ്ങള്‍ മേളിക്കുന്ന മാളികകള്‍ നിര്‍മിക്കാം. എന്നാല്‍ നല്ലൊരു ഗ്രഹാന്തരീഷം വിലകൊടുത്ത്‌ വാങ്ങാന്‍ കഴിയുമോ?... ലക്ഷകണക്കിന് രൂപയുടെ വാച്ചുകള്‍ വിപണിയില്‍ സുലഭമാണ്. പണക്കാരന് വാങ്ങി ഉപയോഗിക്കാം. പക്ഷെ സമയത്തിന് വില നിശ്ചയിക്കാന്‍ ഏത് പണക്കാരനാണ് കഴിയുക?.... മുതലാളിക്ക് ശയനമുറികളില്‍ എ.സി നിര്‍മിക്കാം. പക്ഷെ ഉറക്കം എന്ത് വിലകൊടുത്താണ് അവന്‍ വാങ്ങുക?... ഈ സാഹചര്യം വിലയിരുത്തുമ്പോള്‍ നാം എവിടെയാണ് വിജയിക്കുക. എന്നാല്‍ യഥാര്‍ത്ഥ വിജയവും പരാജയവും അള്ളാഹുവിന്‍റെ പാശങ്ങളിലാണ്‌. ഖുര്‍ആന്‍ പറയുന്നു. ' നിശ്ചയം സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. ' ഈ സത്യവിശ്വാസിയുടെ ഗണത്തില്‍ പെട്ടവര്‍ക്കാകുന്നു യഥാര്‍ത്ഥ വിജയം. അല്ലാതെ  പണത്തിന്‍റെ ആതിപത്യതിനുമേല്‍ നാം സ്ഥാപിച്ചെടുക്കുന്ന ഭൗതീക ഉപഭോക വസ്തുക്കളുടെ മേളനമോ , അതുപയോഗിച്ച് സുകലോലുപതയുടെ മേളനഭൂമികയില്‍ സസുഖം വാഴലോ അല്ല . മറിച്ച് ഖുര്‍ആന്‍ പഠിപ്പിച്ച വിജയ വീഥിയാണ്  യഥാര്‍ത്ഥ്യമെന്നു മനസിലാക്കിയതു കൊണ്ടാണ് ഒരു സാമ്രാജ്യത്തിന്‍റെ അതിപനായിരുന്ന ഇബ്രഹീമു ബിനു
അത്‌ഹം തന്‍റെ കൊട്ടാരവും സിംഹാസനവും വിലമതിക്കാനാവാത്ത സമ്പത്തും പട്ടുമെത്തകളും എന്തിനും പോന്ന പരിചാരകരേയും ഉപേഷിച്ച് പരമസത്തയിലേക്ക് നടന്നു പോയത്. ഇബ്രാഹീമു ബിനു അധ്ഹം മനസിലാക്കിയ വിജയം നാം മാസിലാക്കിയ വിജയത്തിന് വിപരീതമായിരുന്നു. ഭൗതീകവസ്തുക്കളുടെ മേളനത്തിനു പകരം അവകളെ തെജിച്ച് ,ഹ്രദയത്തില്‍ ആ ഉപഭോകവസ്തുക്കളെ സൃഷ്‌ടിച്ച നാഥനെ കുടിയിരുതുകയായിരുന്നു. അപ്പോളാണ് സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു എന്നലേബലില്‍ ഉള്‍പ്പെടുക. 
                               
                                      ഭൗതീക വസ്തുക്കളെ ത്യജിക്കുക എന്ന് അര്‍ത്ഥമാക്കുമ്പോള്‍ സര്‍വ്വവും വലിച്ചെറിഞ്ഞു ഊരുചുറ്റലാവണം എന്നില്ല . മറിച്ച് മാനസീക ഭ്രഷ്ട്ടിനാണ് പ്രാധാന്യം . അപ്പോളാണ് വിജയം മൂല്യത്തിന് നിരക്കുന്നതാകുന്നതും. ഈയൊരു അവബോധം പ്രവാചകന് തന്‍റെ അനുചരന്‍മാരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ക്രിയാത്മകമായും, കാര്യബോധത്തോടെയും , സമര്‍പ്പണ മനോഭാവത്തോടെയും, ത്യഗത്തോടെയും ജീവിത കര്‍മ്മങ്ങള്‍ ചിട്ടപ്പെടുത്തിയ ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞത്. ഈയൊരു പ്രവാചക ദൗത്യമാണ് വര്‍ത്തമാനകാല  പണ്ഡിത വര്‍ഗ്ഗവും സ്വീകരിക്കേണ്ടത്. അല്ലാതെ ഭൗതീക സുഖാസ്വാദനത്തിന്‍റെ വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മനസ്സുകള്‍ക്ക് മുമ്പില്‍ രാപ്പകല്‍ വിജയ പാതയോതിയിട്ടും നിര്‍ഫലം മാത്രമേ ഉണ്ടാക്കൂ.മറിച്ച് മേല്‍ പറഞ്ഞ മാനസീക നിലയുടെ പൂരണത്തിലാണ് ഈ ഉപദേശമെങ്കില്‍ ഉദേദശം സഫലീകരിക്കപെടും.
                                            
                                               ഖുര്‍ആന്‍ പറയുന്നു." തീര്‍ച്ചയായും അതിനെ               *( അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു.അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു."  ഭൗതീക വിജയമല്ല യഥാര്‍ത്ഥ വിജയമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. മനുഷ്യന്‍റെ നല്ല പ്രവര്‍ത്തനങ്ങളുടെയും, പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും മൂര്‍ദ്ധന്യതയില്‍സൃഷ്ടാവിന്‍റെ അസ്തിത്വത്തെ പരിശുദ്ധമാക്കാനും അറിയാനും സമയം കണ്ടെത്തിയവന്‍ ശാശ്വത വിജയത്തിന്‍റെ ഗോദയില്‍ കടന്നു എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. ഈ കാണുന്ന സര്‍വ്വ ചരാചരങ്ങളെയും മനുഷ്യ ജീവിതത്തിന്‍റെ സുഗമതക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. ഈ സൃഷ്ടികളുടെ വലിമത്തരത്തിന് പിന്നാലെ പോകാതെ ഈ സൃഷ്ടികളുടെ സൃഷ്ടാവിന്‍റെ വലിമത്തരത്തിലേക്കും അസ്തിത്വത്തിലേക്കും പാലായനം ചെയ്യപ്പെടുമ്പോഴാണ്              നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്മ കൈവരുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള  പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും ആകെ തുകയായി അപ്പോഴാണ് വിജയം നമ്മെ പുല്‍കുന്നത്. അല്ലാതെ കൊപ്റെറ്റു മുതലാളിമാര്‍ നമ്മെ പഠിപ്പിച്ചത് പോലെ വിജയം ഒരിക്കലും പണം കൊടുത്ത് വാങ്ങാന്‍ കഴിയുന്നതല്ല. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...