നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Sunday 19 May 2013

ശഅബാന്‍ മാസവും ബറാഅത്ത് രാവും


                                             ശഅബാന്‍ മാസവും
                       ബറാഅത്ത് രാവും 
                                            

 

                                               അല്ലാഹു വിശുദ്ധി നല്‍കി ആദരിച്ച മാസങ്ങളില്‍ ഒന്നാണ് ശഅബാന്‍ പരിശുദ്ധ റമളാനിനെ സ്വാഗതം ചെയ്യുന്ന മാസങ്ങളില്‍ രണ്ടാമത്തേതും. നബി (സ) തങ്ങള്‍ക്കു വളരെ ഇഷ്ടപ്പെട്ട മാസമായിരുന്നു ശഅബാന്‍ . ഇമാം ഖത്തീബും ഇബ്നുന്നജ്ജ്റാനും (റ) ആയിഷ (റ )യെ തൊട്ടു ഉദ്ധരിക്കുന്നു : മഹതി പറഞ്ഞു. റമളാന്‍ എത്തുവോളം നബി (സ ) ശഅബാന്‍ മാസം നോമ്പുനോക്കും . ശഅബാന്‍ ഒഴിച്ച് മറ്റൊരു മാസവും നബി (സ ) പൂര്‍ണമായി നോമ്പ് നോക്കാറണ്ടായിരുന്നില്ല.അതിനാല്‍ ഞാന്‍ ചോദിച്ചു.അല്ലാഹുവിന്‍റെ തിരുദൂതരെ! നോമ്പ് നോക്കാന്‍ തങ്ങള്‍ക്കു വളരെ താല്പര്യമുള്ള മാസങ്ങളില്‍ പെട്ടതാനല്ലേ ശഅബാന്‍ ? നബി (സ) തങ്ങള്‍ പറഞ്ഞു.അതെ ആയിഷ ! ഒരു വര്‍ഷം മരണപ്പെടുന്നവരുടെ  കണക്കവതരിപ്പിക്കപ്പെടുന്നത് ശഅബാന്‍ മാസത്തിലാണ്. അതിനാല്‍ എന്‍റെ അവധി രേഖപ്പെടുത്തുന്നത് ഞാന്‍ എന്‍റെ റബ്ബിന്‍റെ ആരാധനയിലും സല്‍പ്രവര്‍ത്തനങ്ങളിലുമായിരിക്കെ ആകാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു .( ദുര്‍റല്‍ മന്‍സൂര്‍ 4/402 )

                                                 ശഅബാന്‍ മാസത്തിലെ വളരെ മഹത്തായപതിനഞ്ചാം രാവ് അഥവാ ബറാഅത്ത് രാവ് എത്തിച്ചേരുന്നതിനു മുന്‍പ് തൗബ ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടപ്പാടാണ്.വിശേഷിച്ചും ആ രാവില്‍ വര്ഷിക്കപ്പെടുന്ന പ്രത്യേക അനുഗ്രഹങ്ങളെ തൊട്ടു തടയപ്പെടാന്‍ കാരണമായി ഹദീസില്‍ വന്നിട്ടുള്ള പാപങ്ങളില്‍ നിന്നും നാം മുക്തരായി തൗബ ചെയ്തു അല്ലാഹുവിലേക്ക് മടങ്ങല്‍ അത്യാവശ്യമാണ്.  ഏത് ദോഷങ്ങളെ തൊട്ടും ഏത് സമയത്തും തൗബ അനിവാര്യമായിരിക്കെ ബറാഅ ത്ത് രാവ് , റമളാന്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ നല്‍കപ്പെടുന്ന പ്രത്യേക അനുഗ്രഹങ്ങളും ബറക്കത്തുകളും തൗബ ചെയ്യാത്തവര്‍ക്ക് തടയപ്പെടുന്നു എന്നത് കൊണ്ടാണ്.




              മുആദുബിനു ജബല്‍ (റ)നെ തൊട്ടു നിവേദനം : നബി (സ) പറഞ്ഞു. അള്ളാഹു അവന്‍റെ മുഴുവന്‍ അടിമകളിലേക്കും ശഅബാന്‍ പതിനഞ്ചിന്‍റെ രാത്രിയില്‍  (അവന്‍റെ അനുഗ്രഹത്തിന്‍റെനോട്ടം ) നോക്കും. അങ്ങനെ മുശ്രിക്കും മുശാഹിനും അല്ലാത്ത മുഴുവന്‍ ആളുകള്‍ക്കും അവന്‍ പൊറുത്തു നല്‍കും. (ബൈഹഖി). നബി (സ) പറഞ്ഞു. മലക്ക് ജിബിരീല്‍ (അ) എന്നെ സമീപിച്ച് പറഞ്ഞു. ഈ രാത്രിയില്‍ ബനു കല്‍ബ് ഗോത്രത്തിലെ ആട്ടിന്‍ പറ്റങ്ങളുടെ രോമങ്ങളുടെ എണ്ണം കണ്ട് ജനങ്ങള്‍ക്ക്‌ അള്ളാഹു പാപമോചനം നല്‍കുന്നു. എന്നാല്‍ ബഹുദൈവ ആരാധകര്‍, കുടുംബകലഹി , വസ്ത്രം വലിച്ചിഴച്ചു നടക്കുന്നവര്‍, മുശാഹിര്‍,മാതാപിതാക്കളെ കഷ്ടപ്പെടുതുന്നവര്‍, മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടവര്‍ എന്നിവരിലേക്ക് അള്ളാഹു നോക്കുകയില്ല.. (ബൈഹക്കി)

Saturday 11 May 2013

വിശുദ്ധ റജബ്

                         

                                    വിശുദ്ധ റജബ്


                                          അനേകം പവിത്രതയും മഹത്വവുമുള്ളതാണ് റജബ് മാസം.റജബിന്‍റെ ചന്ദ്രക്കല  മാനത്ത് കണ്ടത് മുതല്‍ പുണ്യങ്ങളുടെ മഴവര്‍ഷം ആരംഭിക്കുന്നു .
                                         വിശ്വാസിയുടെ ജീവിതത്തിലെ ഒരു സുവര്‍ണ്ണ അധ്യായം സമാഗതമാകുന്നു.വിശ്വാസിയുടെ ആത്മീയ ആരോഹണമായ നിസ്ക്കാരം നിര്‍ബന്ധമാക്കപ്പെട്ട മാസം, യുദ്ധം നിഷിദ്ധമാക്കിയ മാസം,ചരിത്ര പ്രസിദ്ധമായ ആകാശയാത്ര നടന്ന  മാസം. പുണ്യ റസൂലിന്റെ ആഗ്രഹത്തിനോത്ത് ഖിബ്‌ല കഅബ ശരീഫിലേക്ക് മാറ്റപെട്ട മാസം, അനുഗ്രഹ വര്‍ഷം നടത്തുന്ന മാസം, ഹബ്ശയിലെക്കുള്ള ആദ്യ ഹിജ്റ നടന്ന മാസം,സമുദ്ര സമാന പാപങ്ങളെ തീര്‍ത്തും കഴുകികളയുന്ന മാസം. പുണ്യങ്ങളുടെ പൂക്കാലമായ റമളാനിലേക്കുള്ള മുന്‍വിരുന്നാണ് റജബ്. ഇങ്ങനെ എണ്ണിയാല്‍ ഒതുങ്ങാത്ത മേന്മയും പുണ്യവും പവിത്രതയുമുള്ള പുണ്യ റജബ് യഥാര്‍ത്ഥ വിശ്വാസിയുടെ ഹൃദയം പുളകിതമാക്കുന്നു.


Related Posts Plugin for WordPress, Blogger...