നന്മകള്‍ പൂക്കുന്ന ഈ പൂങ്കാവനത്തിലേക്ക് സ്വാഗതം

Friday 20 September 2013

മഹത്വവല്‍ക്കരണത്തിന്‍റെ മനശാസ്ത്രം



മഹത്വവല്‍ക്കരണത്തിന്‍റെ
  മനശാസ്ത്രം

                               ഇതു മഹത്വവല്‍ക്കരണത്തിന്‍റെ കാലമാണ്. സ്വയം മഹത്വവല്‍ക്കരണം നടത്തുന്നവരും പണം മുടക്കി മറ്റുള്ളവരിലൂടെ അത് നേടിയെടുക്കുന്നവരും എന്ന് മത്സരത്തിലാണ്. അടുത്തിടെ ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ  നേതാവിനെ പരിചയപ്പെടാന്‍ ഇടയായി. അദ്ദേഹത്തിന്‍റെ പേരില്‍ മഹത്വവത്കരണ ഫ്ളക്സ് ബോര്‍ഡ്‌ " ബഹുമാനപ്പെട്ട ഞങ്ങളുടെ പ്രിയ നേതാവിന് അഭിനന്ദനങ്ങള്‍" ""'" എന്ന് നാടുനീളെ സ്ഥാപിച്ചതിനു സ്വന്തം കീശയില്‍ നിന്നും അര ലക്ഷം രൂപ മുടക്കുണ്ടത്രെ!!! നേതാവിന്‍റെ പ്രവര്‍ത്തനം കണ്ട് ആവേശം കൊണ്ട അണികളുടെ വക അനുമോദനമാണ് നാട് നീളെ ഉയര്‍ത്തപ്പെട്ട  ഫ്ളക്സ് ബോര്‍ഡുകള്‍ എങ്കില്‍ സമാധാനിക്കാമായിരുന്നു. ഈ മഹാന്‍റെ മഹത്വം ഓര്‍ത്തു ദുഖിക്കയല്ലാതെ മറ്റെന്തു ചെയ്യാന്‍.
മഹത്വം, അത് എല്ലാവരും ആഗ്രഹിക്കുന്നു.മഹത്വവല്‍ക്കരണത്തിന്‍റെ ചക്രവാള സീമകളില്‍ കുടിയിരിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്നവരാണ് ബഹുഭൂരിപക്ഷം. പക്ഷെ മഹത്വം നേടിയെടുക്കാനുള്ള യഥാര്‍ത്ഥ സരണിയെ ഗ്രഹിച്ചവര്‍ കുറഞ്ഞ പക്ഷമാണ്. ഇതിനായി എന്തു നീച മാര്‍ഗ്ഗവും അവലംബിക്കുന്നവര്‍ ഒരു പക്ഷതുള്ളപ്പോള്‍ഉന്നതവും ഉല്‍കൃഷ്ടവുമായ മാര്‍ഗ്ഗത്തിലൂടെ അതിലേക്കു എത്തിപ്പെടാന്‍ ശ്രമിക്കുന്നവരാണ് മറുപക്ഷത്. എന്നാല്‍ യഥാര്‍ത്ഥ മഹത്വമെന്തെന്നു എല്ലാവരും മനസിലാക്കിയിരുന്നെങ്കില്‍ മനുഷ്യരെല്ലാം മഹാന്മാരായെനെ എന്ന് ഒരു തത്വചിന്തകന്‍ പറഞ്ഞത് ശ്രദ്ധേയമാണ്. ഈ ലോകത്ത് പ്രയത്നിക്കുന്ന ഏതൊരാളും തന്‍റെ പ്രയത്നത്താല്‍ താനോ തനിക്കായി ജനങ്ങള്‍ വിഭാവനം ചെയ്യുന്നതോ ആയ മഹത്വത്തെ കാംക്ഷിക്കുന്നു. പലപ്പോളും അത് സാക്ഷാല്‍ക്കരിക്കാപ്പെടാറില്ലെങ്കില്‍ പോലും.
                                    ആളുകള്‍ മഹാന്മാരായി തീരുന്നത് പല രീതിയിലാണ്. ചിലര്‍ അസാധാരണ കൃത്യങ്ങളും പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചുകൊണ്ടാകാം. മറ്റു ചിലരാകട്ടെ സമര്‍ത്ഥമായ ജനനായകത്വം വരിച്ചു കൊണ്ട് . വേറെ ചിലര്‍ അവരുടെ അഗാധമായ പാണ്ഡിത്യം കൊണ്ട് . ഇനിയും ഇവിടെയെല്ലാം നാം കാണാത്ത മഹത്വത്തിന്റെയും മാന്യതയുടെയും മാനദണ്ഡം സാധാരണയില്‍ കവിഞ്ഞ പ്രവര്‍ത്തനങ്ങളും സ്വഭാവങ്ങളുമാണ്. എന്നാല്‍ അതിനൊന്നും അവസരം ലഭിക്കാത്ത ഒരു സാധാരണ മനുഷ്യന് മഹാനായിത്തീരാന്‍ കഴിയില്ലേ?..... ഇവര്‍ക്കും മഹാന്മാരാകാം കാരണം അള്ളാഹു മഹത്വം എന്നഗുണം ചില ദേശക്കാര്‍ക്കോ ഭാഷക്കാര്‍ക്കോ വിഭാവനം ചെയ്തതല്ല. അത് ആഗ്രഹിക്കുന്ന ആര്‍ക്കും കരസ്ഥമാക്കാം. അതിനായി കഷ്ടതകള്‍ നിറഞ്ഞ പഥേയങ്ങളിലൂടെ സഞ്ചരിക്കണമെന്ന് മാത്രം. ഖുര്‍ആന്‍ പറയുന്നു. മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു.നിങ്ങളെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം പരിചിതരാവാന്‍ വേണ്ടിയാണ്.നിങ്ങളില്‍ ഏറ്റവും സൂഷ്മതയുള്ളവനത്രേ അല്ലാഹുവിന്‍റെയടുക്കല്‍ ഏറ്റവും മാന്യന്‍.""'' ഈ മാന്യത കൈവരിക്കുന്നതിലൂടെയാണ് മനുഷ്യന്‍ മഹത്വവത്ക്കരണത്തിന്‍റെ മാനദണ്ഡം തിരിച്ചറിയേണ്ടത്.ഈ  മഹത്വവത്ക്കരണത്തിലൂടെ മാത്രമേ വിജയം സുതാര്യ മാകൂ.അല്ലാതെ നാം സ്വയം  മഹത്വവത്ക്കരണത്തിന് മുതിരുമ്പോള്‍ വിജയത്തിന് പകരം പരാജയമായിരിക്കും പുല്‍കുക.
                                              മഹത്വ മാനദണ്ഡം വ്യക്തമാക്കുന്ന ഒരു പ്രവാചക വചസില്‍ ഇപ്രകാരം കാണാം. അറബിക്ക് അനറബിയേക്കാലോവെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ടതയില്ല സൂഷ്മതാബോധം കൊണ്ടല്ലാതെ . എല്ലാവരും ആദമില്‍ നിന്നും ആദം നബി (അ ) മണ്ണില്‍ നിന്നും ഉള്ളതാണ്. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി (റ) നെയും നീഗ്രോ വിഭാഗത്തില്‍ പെട്ട ബിലാല്‍ ബിനു റബാഹ് (റ) നേയും ഒരേ പദവിയിലും സ്ഥാനത്തും അണിനിരത്തുക മാത്രമല്ല ഇസ്ലാം ചെയ്തത്. മറിച്ചുഅസാധാരണ വൈഭവങ്ങളും കഴിവുകളും വാസനകളും ഉള്ളവരുടെ കുത്തകയാണ് മഹത്വമെന്ന ധാരണയുടെ മൂദ്ധാവില്‍ പ്രഹരിക്കുകയും മഹത്വത്തിന്‍റെ മാനദണ്ഡം നിര്‍ണ്ണയിക്കുകയും ചെയ്തു. സൂഷ്മതയോടെ ജീവിത ഗോദയില്‍ പ്രവേശിക്കുന്ന വിശ്വസിയത്രേ സൃഷ്ടാവിന്‍റെ സമക്ഷത്തില്‍ മഹത്വമുടയവന്‍.. . , ജീവിതത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മനസിലാക്കി സൃഷ്ടാവിനെ അറിഞ്ഞു സ്വന്തം ബാധ്യതകള്‍ നിറവേറ്റി ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വഹിച്ച്, അല്ലാഹു അനുഗ്രഹിച്ച്നല്‍കിയ കഴിവുകളെ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജന പ്രദമാകുന്നരീതിയില്‍ വിനിയോഗിക്കുക എന്നതാണ് സൂഷ്മത പാലിക്കുക എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
                                                ശരാശരി ഒരു സാധാരണ മനുഷ്യന് മഹാനും മാന്യനുമാകാന്‍ കഴിയും. സൂഷ്മതയോടെ ജീവിക്കുകയും സൃഷ്ടിത്വത്തിന്‍റെ കാരണം മനസ്സിലാക്കി  സൃഷ്ടാവിനെ അറിഞ്ഞ് ആരാധിച്ച്ഉത്തരവാദിത്വങ്ങളും ബാധ്യതകളും ശരിയാവണ്ണം നിര്‍വഹിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും അതിനാകും. അയാള്‍ പ്രസിദ്ധനാകട്ടെ! അല്ലാതിരിക്കട്ടെ!.............

3 comments:

  1. that is self motivation , sometime it is a big crime ............

    ReplyDelete
  2. . മനുഷ്യരേ, നാം നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു.നിങ്ങളെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം പരിചിതരാവാന്‍ വേണ്ടിയാണ്.നിങ്ങളില്‍ ഏറ്റവും സൂഷ്മതയുള്ളവനത്രേ അല്ലാഹുവിന്‍റെയടുക്കല്‍ ഏറ്റവും മാന്യന്‍.""'

    ReplyDelete

Related Posts Plugin for WordPress, Blogger...